ജിദ്ദ : ഓ ഐ സി സി ജിദ്ദ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഡോ. ശശി തരൂർ എം പി ക്കൊപ്പം ഒരു സായാഹ്നം ” എന്ന പരിപാടി ഇന്ന് ഫെബ്രുവരി 16 വെള്ളിയാഴ്ച വൈകിട്ട് 8 : 30 ന് ജിദ്ദ ബാഗ്ദാദിയയിലെ കറം ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും.
ജിദ്ദയിലുള്ള പൊതുസമൂഹത്തിനു എം പി യുമായി സംവദിക്കാൻ അവസരമുണ്ടന്നു ഭാരവാഹികളായ ഷമീർ നദ്വി , അബൂബക്കർ മണക്കാട് ,വിവേക് പിള്ള എന്നിവർ അറിയിച്ചു.ശനിയാഴ്ച രാത്രി വെസ്റ്റേൺ റീജിണൽ കമ്മിറ്റി ജിദ്ദ ക്രൗൺ പ്ലാസയിൽ സംഘടിപ്പിക്കുന്ന “മീറ്റ് ദി ലീഡർ ” പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
![]()
