മക്ക: സംഘടന തെരെഞ്ഞെടുപ്പിൽ തഴഞ്ഞതിൽ പ്രതിഷേധിച്ചു മക്കയിലെ ഒരു വിഭാഗം പ്രവർത്തകർ ഒ ഐ സി സി മക്കാ സെൻട്രൽ കമ്മറ്റി രൂപീകരിച്ചു.
ഫെബ്രുവരി 12 തിങ്കളാഴ്ച മക്കാ അസീസിയയിലെ ജൗഹറ ഹോട്ടൽ ഓഡിറ്റോറിയത്തിൽ കൂടിയ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തത് . സെൻട്രൽ കമ്മിറ്റിയുടെ 2024- 25 വർഷത്തേക്കുള്ള കമ്മിറ്റിയുടെ പ്രസിഡന്റ് ആയി ഷാനിയാസ് കുന്നിക്കോടിനേയും, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ഷാജി ചുനക്കരയേയും വർക്കിംഗ് പ്രസിഡന്റ് ആയി സാക്കിർ കൊടുവള്ളിയേയും ട്രെഷറർ ആയി നൗഷാദ് തൊടുപുഴയേയും തെരെഞ്ഞടുത്തു.
സഹ ഭാരവാഹികളായി ഹാരിസ് മണ്ണാർക്കാട്, നിസാം മണ്ണിൽ കായംകുളം, ഹുസൈൻ കല്ലറ, മുഹമ്മദ് ഷാ പോരുവഴി (വൈസ് പ്രസിടെന്റ് ),നിസാ നിസാം, അബ്ദുൽ സലാം അടിവാട്, റഫീഖ് വരാന്തരപ്പിള്ളി ( ജനറൽ സെക്രട്ടറി),അൻവർ ഇടപ്പള്ളി, ഷംസ് വടക്കഞ്ചേരി, ഷീമാ നൗഫൽ കരുനാഗപ്പള്ളി ഫിറോസ് എടക്കര മലപ്പുറം , അബ്ദുൽ കരീം പൂവാർ, ഷാഫി കുഴിമ്പാടൻ ഫറോക്ക് കോഴിക്കോട്, റോഷ്ന നൗഷാദ് കണ്ണൂർ, ജെയിസ് സാഹിബ് ഓച്ചിറ (സെക്രട്ടറി),ഷംനാസ് മീരാൻ മൈലൂർ ( ജോയിന്റ് ട്രഷറർ).നൗഷാദ് കണ്ണൂർ( കലാ സാംസ്ക്കാരിക വിഭാഗം കൺവീനർ),അനസ് തേവലക്കര (സ്പോർട്സ് വിഭാഗം കൺവീനർ),എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
മക്കാ സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ വരുന്ന ജീവ കാരുണ്യ, ഹജ്ജ് സന്നദ്ധ സേവന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള കൺവീനർ ആയി അബ്ദുൽ കരീം വരാന്തരപ്പിള്ളിയെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ജീവ കാരുണ്യ ഹജ്ജ് സന്നദ്ധ സേവന പ്രവർത്തകരേയും അവരുടെ പ്രവർത്തനങ്ങളേയും ഏകോപിപ്പിക്കുന്നതിനുള്ള വിഭാഗത്തിന്റെ കൺവീനറായി അബ്ദുൽ ജലീൽ അബ്റാജിനേയും യോഗം തിരഞ്ഞെടുത്തു
പ്രധാന ഭാരവാഹികളെ കൂടാതെ പതിനഞ്ച് അംഗ നിർവാഹക സമിതിയേയും, ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റിയുടെ വനിതാ വിങ്ങിന്റെ പ്രധാന ഭാരവാഹികളേയും വനിതാ വിങ്ങിന്റെ ഇരുപത്തിയൊന്ന് അംഗ പുതിയ നിർവാഹക സമിതിയംഗങ്ങളേയും പ്രസ്തുത യോഗത്തിൽ വച്ച് തിരഞ്ഞെടുക്കുകയുണ്ടായി.
![]()
