റിയാദ് : ഓ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ” ഖാദിയിൽ നെയ്ത ഭാരത ചരിതം ” പരിപാടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ ശശി തരൂർ എം പി ക്ക് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം.ജില്ലാ കമ്മിറ്റി ഭാരവാഹികൾ ,സെൻട്രൽ കമ്മിറ്റി ,നാഷണൽ ,ഗ്ലോബൽ നേതാക്കൾ എന്നിവർ സ്വീകരിക്കാൻ എത്തിയിരുന്നു.ഇന്ന് വൈകിട്ട് 7 മണിമുതൽ എക്സിറ്റ് 31 ലെ നൗറസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ റിയാദ് പൊതുസമൂഹം , വിദ്യാർത്ഥികൾ എന്നിവരുമായി അദ്ദേഹം സംവദിക്കും.പ്രശസ്ത ഗായിക സുമി അരവിന്ദിന്റെ നേതൃത്വത്തിലുള്ള കലാവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.പ്രവേശനം ഫ്രീ പാസ് വഴി നിയന്ത്രിച്ചിട്ടുണ്ട്.
![]()
