ദമ്മാം:കൊണ്ടോട്ടിയൻസ് @ ദമ്മാം കൂട്ടായ്മയുടെ നേതൃത്വത്തിൽ പാചക മത്സരം 2024 സംഘടിപ്പിക്കുന്നു. ചിക്കൻ ബിരിയാണി, ചിക്കൻ 65 ഇനങ്ങളിലാണ് പാചക മത്സരം നടക്കുക .2024 മാർച്ച് 2 ശനിയാഴ്ച വൈകുന്നേരം 6 മണിക്കാണ് മത്സരം നടക്കുക.ദമ്മാമിലെ റോയൽ മലബാർ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കുന്ന മത്സരത്തിൽ കിഴക്കൻ പ്രവിശ്യയിലെ എല്ലാ മലയാളികൾക്കും ആൺ – പെൺ ഭേദമന്യേ പങ്കെടുക്കാൻ അവസരമുണ്ട്.ആദ്യം രജിസ്റ്റർ ചെയ്യുന്ന ഇരുപതു പേർക്കാണ് പങ്കെടുക്കാൻ അവസരമുള്ളത്.പാചകമത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഷമീർ വിപി(055 135 1792),റിയാസ് എം(050 905 7078) എന്നിവരെ ബന്ധപ്പെടുക.
![]()
