ദോഹ : കേന്ദ്ര സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന പദ്ധതികളുടെ പ്രയോജനം ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവാസി ലീഗൽ സെൽ നടത്തുന്ന വെബിനാർ നാളെ ( 26 /01 /2024) വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 7 മണിക്ക് നടക്കും.ഖത്തർ, സൗദി, ബഹ്റൈൻ സമയം : വൈകിട്ട് 4.30 UAE സമയം വൈകിട്ട് 5.30
പ്രവാസി ലീഗൽ സെൽ ഖത്തർ പ്രസിഡൻ്റും പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് അവഗാഹ അറിവുമുള്ള അബ്ദുൽ റഊഫ് കൊണ്ടോട്ടിയാണ് വെബിനാറിൽ മുഖ്യ ഭാഷണം നിർവ്വഹിക്കുന്നത്.
പ്രവാസികളെ നിയമപരമായി ശാക്തീകരിക്കാനും ഇന്ത്യൻ പ്രവാസികളുടെ നിരവധി വിഷയങ്ങൾ ഇന്ത്യയിലെ പരമോന്നതകോടതിയടക്കം നിരവധി കോടതികളിലും ഭരണ തലത്തിലും കൊണ്ട് വന്ന് പ്രവാസികൾക്ക് അനുകൂലമാക്കാനും ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ജോസ് എബ്രഹാം നേതൃത്വം നൽകുന്ന ആഗോള സാനിദ്ധ്യമുള്ള പ്രവാസി ലീഗൽ സെല്ലിന് ഇതിനകം സാധിച്ചിട്ടുണ്ട്.
Link:
https://us02web.zoom.us/j/86212753868?pwd=VHcyTlpBeTIzaWJrVkRESDBKbUJ4Zz09
Meeting ID: 862 1275 3868
Passcode: 265138
![]()
