ദമാം : സൗദി കിഴക്കന്‍ പ്രവിശ്യയിലെ മലയാളി ഡോക്ടര്‍മാരുടെ കൂട്ടായ്മയായ മലയാളി ഡോക്റ്റേഴ്സ് അസോസിയേഷന് ക്രിസ്സ്മസ് -പുതുവര്‍ഷാഘോഷം സംഘടിപ്പിച്ചു. ദമ്മാം ഓഷ്യാന ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ പ്രവിശ്യയിലെ ഡോക്ടര്‍മാരും കുടുംബാഗങ്ങളും സംബന്ധിച്ചു. വൈസ് പ്രസിഡന്റ് ഡോ.ഉസ്മാന് മലയില്‍ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ഡോ.അബ്ജിത്ത് പുതുവത്സര സന്ദേശം നല്കി. ഡോക്ടറന്മാരായ .ആഷിഖ്,അജി വര്‍ഗ്ഗീസ്,യാസ്മിന് ഇബ്രാഹീം,റബീബ് എന്നിവര്‍ പരിപാടികൽക്ക് ആശംസകള്‍ നേര്‍ന്നു. കേക്ക് മുറിച്ചും കലാപരിപാടികളും എല്ലാം ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടി
സെക്രട്ടറി ഡോ.ഇസ്മായില്‍ സ്വാഗതവും ട്രഷറര്‍ ഡോ.റാമിയ നന്ദിയും പറഞ്ഞു.
![]()
