ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം സമിതിയെ പ്രഖ്യാപിച്ചു. രാജസ്ഥാന്, കേരളം,രാജസ്ഥാന്,മധ്യപ്രദേശ് അടക്കം 9 സംസ്ഥാനങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പ് സമിതിയെയാണ് എ ഐ സി സി പ്രഖ്യാപിച്ചത്.
കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് ചെയര്‍മാനായ സമിതിയെയാണ് കേരളത്തില്‍ പ്രഖ്യാപിച്ചത്.വി ഡി സതീശന്, എ കെ ആന്റണി, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല ശശി തരൂര്‍ , വി എം സുധീരന് തുടങ്ങിയവരും സമിതി അംഗങ്ങലാണ്. സമിതിയില്‍ പാർലമെൻറ്റ് അംഗങ്ങൾ,യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രെസിഡന്റന്മാർ, 4 എക്സ് ഓഫീഷ്യോ അംഗങ്ങൾ ഉൾപ്പെടെ 37 പേരടങ്ങുന്നതാണ് സമിതി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 255 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തയാറെടുക്കുന്നതിന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ നിലപാട് സഖ്യകക്ഷികളെ അറിയിക്കും. ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നത്.
![]()
