തെൽഅവീവ്വ്: കരയുദ്ധം ശക്തമായി നടക്കുന്ന ഗാസയിൽ വെടി നിർത്തലിന് സന്നദ്ധത അറിയിച്ചു ഇസ്രായേൽ പ്രസിഡൻറ് രംഗത്ത് വന്നു. ഹമാസിന്റെ കൈവശം ബന്ദിയാക്കിയവരുടെ മോചനം സാധ്യമാകുന്നതിനു ഗാസയിൽ വെടിനിർത്തലിന് സന്നദ്ധമാണെന്ന് കാണിച്ചാണ് പ്രസിഡൻറ് ഇസാഖ് ഹെർസോക് മാധ്യമങ്ങൾക്ക് മുന്നിൽ വന്നത്. എന്നാൽ ഇസ്രായേൽ പ്രസിഡണ്ടിന്റെ വെടിനിർത്തൽ സന്നദ്ധതയെ ഹമാസ് പോരാളി നേതാവ് ഇസ്മായിൽ ഹനിയ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാതെ വെടിനിർത്തൽ ചർച്ചക്കില്ലെന്നു തുറന്നടിച്ചു. ബന്ദി മോചനത്തിനായി സന്നദ്ധത പ്രകടിപ്പിക്കുകയാണ് നരനായാട്ട് അവസാനിപ്പിച്ച് ചർച്ചകൾക്ക് മുന്നിട്ട് വരണമെന്നും ഹമാസ് നേതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം ആശുപത്രി പരിസരത്തു തമ്പടിച്ചിരുന്ന സ്ത്രീകൾക്കും കുട്ടികൾക്ക് നേരെ ടാങ്കർ ഓടിച്ചു കയറ്റിയ ഇസ്രായേൽ സൈന്യത്തിന്റെ നടപടികൾക്ക് പകരം നൽകുമെന്നും ഹമാസ് നേതാവ് പറഞ്ഞു.
![]()
