റിയാദ്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്റെ നിര്യാണത്തില്‍ ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാകമ്മിറ്റി അനുശോചനം രേഖപെടുത്തി. ബത്ത ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന നിര്‍വ്വാഹകസമിതിയോഗത്തില്‍ ജില്ലാ പ്രസിഡണ്ട് നാസര്‍ വലപ്പാട് അധ്യക്ഷത വഹിച്ചു. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി സോണി പാറക്കല്‍ അനുശോചന സന്ദേശം അവതരിപ്പിച്ചു.
യൂത്ത് കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയ കെ പി വിശ്വനാഥന് ജില്ലയില്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചക്ക് മികച്ച സംഭാവന നല്കിയ തലയെടുപ്പുള്ള നേതാവായിരുന്നു അതിനു തെളിവായിരുന്നു ആറു തവണ അദ്ദേഹം നിയമസഭയിലേക്കും കരുണാകരന് -ഉമ്മന്‍ചാണ്ടി മന്ത്രി സഭകളില്‍ വനംമന്ത്രിയായും പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ വേര്‍പാട് തൃശ്ശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന് കനത്ത നഷ്ടമാണ് ഉണ്ടായതെന്ന് അനുസ്മരിച്ച് സംസാരിച്ചവര്‍ അഭിപ്രായപെട്ടു.
ജില്ലാകമ്മിറ്റിയുടെ രക്ഷാധികാരി രാജു തൃശ്ശൂര്‍, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അഷറഫ് കീഴ്പുള്ളിക്കര, ജയന് കൊടുങ്ങല്ലൂര്‍, അന്‍സായി ഷൌകത്ത്, ഗഫൂര്‍ ചെന്ത്രാപിന്നി, ജമാല്‍ അറക്കല്‍, തല്‍ഹത്ത് തുടങ്ങിയവര്‍ അനുസ്മരിച്ച് സംസാരിച്ചു
![]()
