ജയ്പൂർ: തെരഞ്ഞെടുപ്പിൽ വിജയം നേടിയതിന് പിന്നാലെ ‘നോൺ-വെജ് വിൽക്കുന്ന എല്ലാ കടകളും അടച്ചുപൂട്ടണം’: എന്ന നിർദേശവുമായി ബി.ജെ.പി എം.എൽ.എ രംഗത്ത്. ജയ്പൂരിലെ ഹവാമഹൽ സീറ്റിൽ നിന്നു വിജയിച്ച പാർട്ടി എം.എൽ.എ ബൽമുകുന്ദ് ആചാര്യയാണ് ഉത്തരവുമായി രംഗത്ത് വന്നിട്ടുള്ളതു. ജില്ലാ അധികാരമുള്ള ഉദ്യോഗസ്ഥനെ മൊബൈൽ ഫോണിൽ വിളിച്ചു നിർദേശം നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ പ്രചാരണം നേടുന്നു.
“റോഡിൽ നോൺ വെജ് പരസ്യമായി വിൽക്കാൻ കഴിയുമോ? അതെ എന്നോ ഇല്ലെന്നോ കൃത്യമായി പറയു. വഴിയോരത്തെ എല്ലാ നോൺ വെജ് ഷോപ്പുകളും ഉടൻ പൂട്ടണം. ഇന്ന് വൈകുന്നേരത്തോടു കൂടി റിപ്പോർട്ട് ലഭിക്കണം. തുടങ്ങിയ ഉത്തരവുകൾ നൽകുന്ന വിഡിയോയാണ് സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്. ഇതിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് ഈ വീഡിയോക്ക് ചുവടെ വന്നു കൊണ്ടിരിക്കുന്നത്.
![]()
