ദമ്മാം:നാസർ ആലുങ്ങലിന് പ്രവാസി വെൽഫെയർ മലപ്പുറം-പാലക്കാട് ജില്ലാ കമ്മറ്റി യാത്രയയപ്പ് നൽകി. കിഴക്കൻ പ്രവിശ്യയിലെ കായിക – സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമാണ് നാസർ ആലുങ്ങൽ. പ്രവാസി വെൽഫെയർ ദമ്മാം ഘടകത്തിന്റെ മലപ്പുറം-പാലക്കാട് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ജോലി ആവശ്യാർഥമാണ് ദമ്മാമിൽ നിന്ന് ജിദ്ദയിലേക്കുള്ള അദ്ദേഹത്തിന്റെ സ്ഥലം മാറ്റം.ഏറെ സങ്കീർണമായ രാഷ്ട്രീയ കാലാവസ്ഥയിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ള ഒരു സംഘമെന്ന നിലയിൽ പ്രവർത്തന കാലയളവിൽ ഉടനീളം ചടുലമായ സാന്നിധ്യമായിരുന്നു നാസറിന്റേതെന്ന് നിർവാഹക സമിതി അഭിപ്രായപ്പെട്ടു. നമ്മുടെ പരിസരങ്ങളിലെ പല തരത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ സദാ നാം സജ്ജരാവണമെന്ന് നാസർ ആലുങ്ങൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.ദമ്മാം ഹോളിഡേയ്സ് റെസ്റ്റോറന്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ നിർവാഹക സമിതി അംഗങ്ങളായ നാസർ വെള്ളിയത്ത്,മുഹ്സിൻ ആറ്റാശ്ശേരി,റഹീം തിരൂർക്കാട്,അബ്ദുൽഖാദർ വേങ്ങര,റഷാദ് പൂപ്പലം, അർഷദ് വാണിയമ്പലം,റിയാസ് താനാളൂർ, തുടങ്ങിയവർ പങ്കെടുത്തു
![]()
