ദോഹ:ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍ ദോഹയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു.മുംബൈയില്‍ നിന്ന് ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്കും തിരിച്ചുമാണ് സര്‍വീസ്.ആഴ്ചയില്‍ നാല് വിമാനങ്ങള്‍ സര്‍വീസ് നടത്തും.ഡിസംബര്‍ 15ന് പുതിയ സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. എ321 നിയോ എയര്‍ക്രാഫ്റ്റ് ആണ് സര്‍വീസിന് ഉപയോഗപ്പെടുത്തുക.
![]()
