റിയാദ്: തട്ടകം റിയാദിന്റെ കളിക്കൂട്ടം ചിൽഡ്രൻസ് തിയേറ്റർ കുട്ടികൾക്കായി നാടക പഠന കളരിയും,ശില്പ ശാലയും സംഘടിപ്പിച്ചു.ഡിസംബർ -ജനുവരി മാസ കാലയളവിൽ നടക്കുന്ന പരിശീലന കളരി എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു.നാടകം സമൂഹത്തിനു പകരുന്ന കരുത്ത് ഒട്ടനവധി ഉദാഹരണങ്ങൾ നിരത്തി ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വിശദീകരിച്ചു.തട്ടകം പ്രസിഡന്റ് പ്രമോദ് കോഴിക്കോട് അധ്യക്ഷത വഹിച്ചു.ജയൻ തച്ചമ്പാറ,ഗിരിജൻ,ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മുനീറ ഖാലിദ് ശില്പശാലയിൽ ക്ളാസുകൾ നയിച്ചു.
ബാബു അമ്പാടി, ഷാജീവ് ശ്രീകൃഷ്ണപുരം എന്നിവർ സംസാരിച്ചു.സന്തോഷ് തലമുകിൽ,അനിൽ ചിറക്കൽ,അനിൽ അളകാപുരി,പ്രദീപ് മൂവാറ്റുപുഴ,രാജു കളത്തിൽ,റസാഖ് മൂളൂർ, മനോജ്, ജയകുമാർ,സൗമ്യ,ബിജി ജേക്കബ്,അനിത സന്തോഷ് എന്നിവർ നേതൃത്വം നൽകി.
സെക്രട്ടറി ജേക്കബ് കാരാത്ര സ്വാഗതവും ഇസ്മായിൽ കണ്ണൂർ നന്ദിയും പറഞ്ഞു.
![]()
