ദമ്മാം:ഓ ഐ സി സി യുടെ വിവിധ തലങ്ങളിലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകൾ അവസാനിച്ചു, സൗദിയുടെ വിവിധ റീജിനൽകമ്മറ്റികളുടെ നിയന്ത്രണത്തിലുള്ള ജില്ലാ -ഏരിയാ കമ്മറ്റികളുടെ പുനഃസംഘടനാ പൂർത്തീകരിച്ചു,പുതിയ റീജിനൽകമ്മറ്റികളുടെ തെരെഞ്ഞെടുപ്പ് പ്രക്രിയകൾക്കു തുടക്കം കുറിച്ചതായും ഏതാനും ദിവസങ്ങൾക്കുള്ളിൽ ദമ്മാം,റിയാദ് ,ജിദ്ധ,അബഹ റീജിണലുകളിൽ പുതിയകമ്മറ്റികൾ നിലവിൽ വരുമെന്നും ഒ ഐ സി സി സൗദി നാഷണൽകമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല വാർത്താക്കുറിപ്പിൽ അറിയിച്ചു .
കെ പി സി സി യും ഓ ഐ സി സി ഗ്ലോബൽകമ്മറ്റിയും നൽകിയ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുതുക്കിയ മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. ജില്ലാ-ഏരിയാ കമ്മറ്റികളുടെ തെരഞ്ഞെടുപ്പുകൾ സമയബന്ധിതമായി പൂർത്തീകരിച്ച എല്ലാ റീജിനൽകമ്മറ്റികളേയും അഭിനന്ധിക്കുന്നതായും നാഷനൽകമ്മറ്റി പ്രസിഡണ്ട് അറിയിച്ചു.റീജിണൽ കമ്മറ്റി തെരഞ്ഞെടുപ്പുകൾ പൂർണ്ണമായതിന് ശേഷം വിവിധ റീജിനൽകമ്മറ്റികളിൽ നിന്നും നാഷണൽകമ്മറ്റിയിലേക്ക് വരുന്ന പ്രതിനിധികളെ ഉൾപ്പെടുത്തി സൗദി നാഷണൽക്കമ്മറ്റി പുനഃസംഘടിപ്പിക്കുമെന്നും ബിജു കല്ലുമല അറിയിച്ചു തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ഡിസംബർ എട്ടിന് ദമ്മാം റീജിനൽകമ്മറ്റി പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കും.ഒ ഐ സി സി നേതാക്കളായ റഷീദ് കൊളത്തറ,റഹ്മാൻ മുനമ്പത്ത് എന്നിവരെ ദമ്മാമിലെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിക്കുന്നതിനുള്ള റിട്ടേണിംഗ് ഓഫീസർമാരായി സൗദി നാഷനൽകമ്മറ്റി നിയമിച്ചതായും മറ്റു റീജിണൽ കമ്മറ്റികളുടെ തിരഞ്ഞെടുപ്പ് ചുമതലകൾക്കുള്ള ഭാരവാഹികളെ വരും ദിവസങ്ങളിൽ ഗ്ലോബൽകമ്മറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ അനുമതിയോടെ സൗദി നാഷനൽകമ്മറ്റി നിയമിക്കുമെന്നും ബിജു കല്ലുമല അറിയിച്ചു
![]()
