തൃശൂർ :തൃശൂര്‍ കേരള വര്‍മ്മ കോളേജ് യൂണിയന് ചെയര്‍മാനായി എസ് എഫ് ഐ സ്ഥാനാർത്ഥി കെഎസ് അനിരുദ്ധൻ വിജയിച്ചു.ഹൈക്കോടതി നിര്‍ദേശ പ്രകാരം ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച റീ കൗണ്ടിങ്ങില്‍ 3 വോട്ടിനാണ് അനിരുദ്ധൻ വിജയം നേടിയത്. കെഎസ് അനിരുദ്ധന് 892 വോട്ടും കെ.എസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടന് 889 വോട്ടുമാണ് ലഭിച്ചത്.
![]()
