പലതരത്തിലുള്ള ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.എന്നാൽ അവയിൽ ചിലത് ചർച്ചയും ചിലത് ഏറെ വിവാദങ്ങളിലും ചെന്നുപെടാറുണ്ട്.നാടൻ ലുക്കിൽ ലണ്ടൻ തെരുവിൽ നിൽക്കുന്ന മലയാളി പെൺകുട്ടിയുടെ ഫോട്ടോ മണിക്കൂറുകൾക്കകം വൈറലായി.തെരുവില്‍ കള്ളിമുണ്ടും ബ്ലൗസും ധരിച്ച് ഒരു കണ്ണൂരുകാരി,നടൻ ലുക്കിൽ സ്ട്രീറ്റിൽ കണ്ട മലയാളി മങ്കക്ക് സാമൂഹിക മാധ്യമങ്ങളിൽ ലൈക്കുകളും കമന്റുകളും വാരി കോരി കൊടുക്കുന്നു.ചിത്രങ്ങള്‍ വൈറലായതോടെ വളരെ കൗതുകത്തോടെയാണ് സോഷ്യല്‍ മീഡിയ ഈ ഫോട്ടോഷൂട്ടിനെ ഏറ്റെടുത്തത്. ഫോട്ടോഷൂട്ടിന് മോഡലായത് കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനിയായ വിന്യ രാജ് ആണ്.ബെറ്റര്‍ ഫ്രെയിംസ് ഫോട്ടോഗ്രഫി യുകെ എന്ന സ്ഥാപനത്തിന്റെ പാര്‍ട്ണറായ മലയാളി ഫോട്ടോഗ്രാഫര്‍ സാജു അത്താണിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് സാമൂഹിക മാധ്യമ ഇടങ്ങളിലെ ഇന്നത്തെ ചർച്ച.
ബെറ്റര്‍ ഫ്രെയിംസ് ഫോട്ടോഗ്രഫിയും വിന്യയും ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.പെൺകുട്ടിയുടെ വേഷം പല വിദേശികൾക്കും ഇഷ്ടമായി.പലരും വന്നു സംസാരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
![]()
