റിയാദ്:ആതുര സേവനരംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഒലയിലെ സ്പെഷ്യലൈസഡ് മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റല്‍ മലയാളി ജീവനക്കാരുടെ റിയാദിലെ ഏക കൂട്ടായ്മയായ സോഷ്യല്‍ മലയാളി കള്‍ച്ചറല്‍ കൂട്ടായ്മ (എസ് എം സി കെ) യുടെ പതിനൊന്നാമത് വാര്‍ഷിക ആഘോഷം മലാസിലെ പെപ്പര്‍ ട്രീ ഓഡിറ്റോറിയ ത്തില്‍ നടന്നു. ആഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം സാമൂഹിക പ്രവര്ത്തകന് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.ജയൻ കൊടുങ്ങല്ലൂർ മുഖ്യപ്രഭാഷണം നടത്തി,
ഡൊമനിക് സാവിയോ(റിയാദ് ടാക്കീസ് ),അലി ആലുവ,ജയ്സൺ തോമസ്,അജീഷ് രവി, അഹമ്മദ് കുട്ടി,മുരുകൻ പിള്ള,എൽബിൻ കുര്യക്കോസ്,സുരേന്ദ്രൻ ചേലക്കര,ജാസ്മിൻ പ്രദീപ്,രജിത എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
മുന്‍കാല പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് ആക്ടിംഗ് ജനറൽ സെക്രട്ടറി ആൻസൺ ജെയിംസ്,സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ബേബി തോമസ് എന്നിവർ അവതരിപ്പിച്ചു,
കഴിഞ്ഞ 1വർഷക്കാലയളവിൽ 1,33000 രൂപയുടെ ധന സഹായം അംഗങ്ങള്‍ക്ക് നൽകാന് വലിയ നേട്ടമായി സംഘടന വിലയിരുത്തി.
വൈസ് പ്രസിഡണ്ട് ജോണി തോമസ് സ്വാഗതവും വിഷ്ണു വാസ് നന്ദിയും പറഞ്ഞു..
ആഘോഷത്തോടനുബന്ധിച്ച് അംഗങ്ങളുടെ കലാവിരുന്നും,റിയാദിലെ പ്രമുഖ ഗായകനായ കുഞ്ഞിമുഹമ്മദ്,ദേവിക,ശ്രീജ (ദുബായ്) നേതൃത്വത്തില്‍ ഗാന സന്ധ്യുയും കലാഭവൻ നസീബ് ടീം അവതരിപ്പിച്ച മിക്സ് പരേഡ് & സ്റ്റേജ് ഷോ വാർഷിക പരിപാടിക്ക് മാറ്റുകൂട്ടി .
അനസ്,ബിനോയ്, സുമേഷ്, നിഷാന്ത്, ബാബു ജോസഫ്,റഫീഖ് കൊച്ചി,സിറാജ്, മാത്തുകുട്ടി,ലിബിയ ജെയ്സൺ,പത്മകുമാർ,അനു,ഷൈനി എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
![]()
