കായംകുളം : ഈ എൻ ടി സർജനും, കാരുണ്യ പ്രവർത്തകയുമായിരുന്ന
ഡോ. മെഹറുനിസ്സയുടെ അനുസ്മരണ ദിനത്തിൽ വിവിധ കാരുണ്യ പദ്ധതികൾ നടപ്പിലാക്കി അക്കോക്ക് കായംകുളം മണ്ഡലം കമ്മിറ്റി മാതൃകയായി.ഡോക്ടർ മരിക്കുന്നതിന്റെ തലേന്ന് മകന്റെ ജന്മദിനം പ്രമാണിച്ച് ഗാന്ധിഭവൻ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷമീറിനെ ഏൽപ്പിച്ച തുക അക്കോക്ക് മണ്ഡലം കമ്മിറ്റിക്ക് കൈമാറി. ജില്ലാ ഓട്ടിസം സെന്ററിലെ മൂന്ന് കിടപ്പിലായ കുട്ടികൾക്ക് ദിവസവും ഭക്ഷണം എത്തിക്കുന്ന പദ്ധതിയിലേക്ക് ഈ തുക മാറ്റി വെക്കും.ഒപ്പം നിർധനരായ 18 കുട്ടികൾക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡയപ്പർ സമ്മാനിക്കുകയും ചെയ്തു.
കായംകുളം ബിആർസിയിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് നാസർ പുല്ലുകുളങ്ങര , സെക്രട്ടറി ഷാനവാസ് വൈ സ്വാഗതമാശംസിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മുഹമ്മദ് ഷമീർ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കായംകുളം നഗരസഭ വൈസ് ചെയർമാൻ ജെ. ആദർശ്, നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. കേശുനാഥ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.ഫർസാന ഹബീബ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനിമോൻ, മാവേലിക്കര ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ.ശ്രീ പ്രസാദ്,
ബി. ആർ.സി. ബി.പി.ഒ ദീപ, എം. എ. സമദ്, അക്കോക്ക് സംസ്ഥാന രക്ഷാധികാരി അബ്ബാ മോഹൻ,
ജില്ലാ സെക്രട്ടറി, പ്രഭാഷ് പാലാഴി, അൻവർ 108, മായ സഞ്ജയ്, രേവമ്മ ഷാജി അക്കോക്ക് വനിത പ്രവർത്തകരായ ജുമാന, സുലു ബിനു, സുമയ്യ, സിയാ, ഷാനിമോൾ, ഷൈല ഷാജി, സലീന എന്നിവർ സംസാരിച്ചു.
![]()
