റിയാദ്:സ്വാതന്ത്ര്യ സമരസേനാനിയും മുൻ കെപിസിസി പ്രസിഡണ്ടുമായിരുന്ന അബ്ദുറഹ്മാൻ സാഹിബ് അനുസ്മരണ സമ്മേളനം ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുസ്മരണ സമ്മേളനത്തിനു സീനിയർ ഒഐസിസി നേതാവ് യഹിയ കൊടുങ്ങലൂർ ആമുഖം പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡണ്ട് സുരേഷ് ശങ്കർ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പി എ.സലീം മുഹമദ് അബ്ദുൾറഹ്മാൻ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി.കറകളഞ്ഞ മതവിശ്വാസിയും അതോടൊപ്പം തികഞ്ഞ മതേതരവാദിയുമായിരുന്നു അബ്ദുറഹ്മാൻ സാഹിബ് എന്നും സ്വാതന്ത്ര്യ സമരകാലഘട്ടത്തിലെ അദ്ദേഹത്തിന്റെ സംഭവനകൾ വിലമതിക്കാൻ ആകാത്തതാണെന്നും ഇത്തരം ധീര ദേശാഭിമാനികളെ നമ്മൾ സ്മരിക്കേണ്ടുന്നതും അവരുടെ മാതൃക പിന്തുടരേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അഡ്വ.പി എ.സലീം പറഞ്ഞു.1937 ലെ മദ്രാസ് അസംബ്ലിയിൽ നിയമസഭാ സമാജികനായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, തുടർച്ചയായി കേരള പ്രാദേശ് കൊണ്ഗ്രെസ്സ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയും സേവനമനുഷ്ഠിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള യോഗം ഉത്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലിം കളകര, അബ്ദുല്ല വല്ലാഞ്ചിറ,സിദ്ധിക്ക് കല്ലുപറമ്പൻ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അർഷാദ് എം.ടീ ജില്ലാ ഭാരവാഹി ജയൻ കൊടുങ്ങലൂർ എന്നിവർ അബ്ദുറഹ്മാൻ സാഹിബിനെ അനുസ്മരിച്ച് സംസാരിച്ചു.
ജില്ലാ സെക്രട്ടറി ജമാൽ അറക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ രാജേഷ് ചേലക്കര നന്ദി പറഞ്ഞു.
സോണി പാറക്കൽ,രാജു തൃശൂർ,തൽഹത്,ഗഫൂർ ചെന്ത്രാപ്പിന്നി,ഇബ്രാഹിം ചേലക്കര,സെയ്ഫ് റഹ്മാൻ,സലാം,മുസ്തഫ,ഷാനവാസ്,സഞ്ജു എന്നിവർ അനുസ്മരണ പരിപാടികൾക്ക് നേതൃത്വം നൽകി.
![]()
