മനാമ:ഹൃസ്വ സന്ദർശനത്തിനായി ബഹറിനിൽ എത്തിയ ബെന്നി ബഹന്നാൻ എം പി ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബുമായി കൂടിക്കാഴ്ച നടത്തി.ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാർ നേരിടുന്ന ചില പ്രശ്നങ്ങൾ സ്ഥാനപതിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ശ്രദ്ധയിൽ പെടുത്തി.പ്രശ്നങ്ങൾ ബഹ്റൈൻ അധികാരികളെ ഉടനെ അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുംഎന്ന് സ്ഥാനപതി ഉറപ്പ് നൽകി.
കൂടികാഴ്ച്ചയിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ജോൺ മത്തായി, ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഐ വൈ സി ഇന്റർനാഷണൽ ബഹ്റൈൻ ചെയർമാർ നിസാർ കുന്നംകുളത്തിൽ, റംഷാദ് അയിലക്കാട് എന്നിവർ കൂടെ ഉണ്ടായിരുന്നു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇജാസ് അഹമ്മദ് കൂടിക്കാഴ്ചയിൽ സന്നിഹിതനയായിരുന്നു.
![]()
