റിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ നിര്യാതനായ റിയാദിലെ സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ നിറസാനിധ്യവും റിയാദ് എം ഇ എസ് ചാപ്റ്ററിന്റെ വൈസ് പ്രെസിഡന്റുംമായിരുന്ന സത്താർ കായംകുളത്തിന്റെ അകാല വേർപാടിൽ എം ഇ എസിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം മൻസൂറയിലെ സിറ്റിഫ്ലവർ വില്ലയിൽ വെച്ച് നടന്നു.
ജനറൽ സെക്രെട്ടറി സൈനുൽ ആബിദ് വഴിക്കടവ് ആമുഖപ്രസംഗം നടത്തി.
പ്രസിഡന്റ് അഹമ്മദ് കോയ സിറ്റിഫ്ലവർ അധ്യക്ഷത വഹിച്ചു.
നിസാർ അഹമ്മദ്,അഡ്വക്കേറ്റ് അബ്ദുൽ ജലീൽ,നവാസ് അബ്ദുൽ റഷീദ് ,ഷിബു ഉസ്മാൻ ,റഷീദ് അലി,നസീർ കരുനാഗപ്പള്ളി,ഐ പി ഉസ്മാൻ കോയ,അമീർ പൂവാർ,മുഹമ്മദ് ഷഫീഖ് പാനൂർ ,മുഹമ്മദ് ഖാൻ പത്തനംതിട്ട എന്നിവർ സത്താർ കായംകുളത്തിന്റെ കഴിഞ്ഞ കാല ഓർമ്മകൾ പങ്ക് വെച്ചു. ചാപ്റ്റർ ട്രഷർ ഫൈസൽ പൂനൂർ നന്ദി പറഞ്ഞു.
![]()
