കോഴിക്കോട്: കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവും പ്രമുഖ സാഹിത്യകാരിയുമായ പി വത്സല അന്തരിച്ചു. മുക്കം കെ എം സി ടി ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കേരള സാഹിത്യ അക്കാദമി അവാർഡ്,എഴുത്തച്ഛൻ പുരസ്കാരം,മുട്ടത്തുവർക്കി അവാർഡ്,സി വി കുഞ്ഞിരാമൻ സ്മാരക അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
പ്രശസ്തമായ ‘നെല്ല്’ ആണ് ആദ്യ നോവൽ.നിഴലുറങ്ങുന്ന വഴികൾ,ആഗ്നേയം,അരക്കില്ലം,ഗൗതമൻ, പാളയം,ചാവേർ,കൂമൻകൊല്ലി,നമ്പറുകൾ,വിലാപം,പഴയപുതിയ നഗരം,ആനവേട്ടക്കാരൻ,അനുപമയുടെ കാവൽക്കാരൻ,തകർച്ച,കറുത്ത മഴപെയ്യുന്ന താഴ്വര,ഉണിക്കോരൻ ചതോപാധ്യായ,ഉച്ചയുടെ നിഴൽ എന്നിവയാണ് പ്രധാനകൃതികൾ.
![]()
