റിയാദ്:ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ക്രിമിനലുകളെ ഉപയോഗിച്ച് ചോരയിൽ മുക്കിക്കൊല്ലാനുള്ള സി പി എം ശ്രമം കേരളത്തെ ജനാധിപത്യത്തിന്റെ ശവപ്പറമ്പ് ആക്കുമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പി എ. സലീം അഭിപ്രായപ്പെട്ടു.
കണ്ണൂർ പഴയങ്ങാടിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ മൃഗീയമായി മർദ്ദിച്ച് അവശരാക്കിയ സംഭവത്തിന് എതിരെ ഒഐസിസി റിയാദ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒ ഐ സി സി കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.
അഷ്കർ കണ്ണൂർ,നവാസ് വെള്ളിമാട്കുന്ന്,യഹ്യ കൊടുങ്ങല്ലൂർ,അബ്ദുള്ള വല്ലാഞ്ചിറ,സലീം കളക്കര,മജീദ് ചിങ്ങോലി,റസാഖ് പൂക്കോട്ടുംപാടം,മാത്യു എറണാകുളം,സിദ്ദിഖ് കല്ലൂപറമ്പൻ, സുരേഷ് ശങ്കർ,സലീം ആർത്തിയിൽ,ഷുക്കൂർ ആലുവ,ശരത് സ്വാമിനാഥൻ,അലി ആലുവ, സക്കീർ ദാനത്ത്,ബഷീർ കോട്ടയം,അൻസായി, ഷാജി മഠത്തിൽ,അമീർ പട്ടണം മുതലായവർ പ്രതിഷേധം രേഖപ്പെടുത്തി സംസാരിച്ചു.സകല ജനാധിപത്യ മര്യാദകളും കാറ്റിൽ പരത്തുന്ന അണികളും അതിനൊക്കെ കുട പിടിക്കുന്ന പിണറായി വിജയനും കേരളത്തെ കലാപഭൂമിയാക്കുകയാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ഹാഷിം കണ്ണാടിപ്പറമ്പ്,സന്തോഷ് ബാബു,ഹാഷിം പാപ്പിനിശ്ശേരി,അബ്ദുള്ള കൊറളായി,ഷാഫി അഴീക്കോട്,മുനീർ ഇരിക്കൂർ,സുജിത് തോട്ടട,അബ്ദുൾ ഖാദർ മൗച്ചേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് സ്വാഗതവും കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഹരീന്ദ്രൻ പഴയങ്ങാടി നന്ദിയും രേഖപ്പെടുത്തി.
![]()
