എറണാകുളം:മലയിടം തുരുത്ത് കാച്ചാംകുഴി കെ കുഞ്ഞുമുഹമ്മദ് ഹാജി (85) നിര്യാതനായി. കോൺഗ്രസ് ഡി സി സി അംഗം,വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്,മലയിടം തുരുത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,മലയിടം തുരുത്ത് മുഹിയദ്ധീൻ മുസ്ലിം ജമാഅത്ത് ദീർഘകാലം പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു.കിഴക്കമ്പലം പഞ്ചായത്തിൽ കോൺഗ്രസിനെ കെട്ടിപ്പടുക്കുവാൻ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഭാര്യ എൻ എസ് കദീജ നെടുങ്ങാട്ടുകുടി ഒക്കൽ, മക്കൾ അസീസ് കാച്ചാംകുഴി (ബിസിനസ്) റഷീദ് കാച്ചാംകുഴി ( ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, കോൺഗ്രസ് പട്ടിമറ്റം ബ്ലോക്ക് സെക്രട്ടറി). മരുമക്കൾ ആത്തിക്ക,അനീഷ.
ഖബറടക്കം 14/11/23 ചൊവ്വാഴ്ച വൈകിട്ട് 3.30ന് മലയിടം തുരുത്ത് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ
![]()
