റിയാദ്: റിയാദ് സീസന്റെ ഭാഗമായി സുവൈദി പാർക്കിൽ നടക്കുന്ന ഫിലിപ്പെൻസ് വീക്കിന് ശനിയാഴ്ച സമാപനമായി. നവംമ്പർ 6 തിങ്കളാഴ്ച മുതൽ നടന്നുവന്നിരുന്ന ഫിലിപ്പെൻസ് വിക്കാണ് ശനിയാഴ്ച അവസാനിച്ചത്. ആദ്യവാരത്തിൽ ഇന്ത്യക്കായിരുന്നു പരിപാടികൾ നടത്താനുള്ള അവസരം ലഭിച്ചിരുന്നത്. എട്ട് ദിവസം നീണ്ടു നിന്ന ഇന്ത്യ വീക്കിന് ശേഷം ഫിലിപ്പീൻസ് വീക്കിന് തുടക്കമാകുകയായിരുന്നു. സുവൈദി പാർക്കിൽ സൗദിയുടെ നാനാഭാഗങ്ങളിൽ നിന്നുള്ള ഫിലിപ്പീൻസുകാർ ഒഴികി എത്തി. വെള്ളിയാഴ്ച രണ്ട് ലക്ഷം സന്ദർശകർ എത്തിയെന്നാണ് സംഘടകരുടെ കണക്കുകൾ. സമാപന ദിവസമായി ശനിയാഴ്ചയും ലക്ഷം കാണികൾ എത്തിയതായി റിയാദ് സീസൺ ഭാരവാഹികൾ അവകാശപ്പെട്ടു. വ്യത്യസ്തങ്ങളായ നിരവധി പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു ഫിലിപ്പീൻസ് വീക്ക്. ഇന്ന് നവംബർ 12 ഞായറാഴ്ച മുതൽ നവംമ്പർ 16 വരെ ഇന്തോനേഷ്യക്കാണ് പരിപാടികളുടെ ചുമതല.
![]()
