റിയാദ് : ഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ മുൻ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
പ്രസിഡന്റ് അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള യോഗം ഉത്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി. സലീം കളക്കര, ഗ്ലോബൽ കമ്മിറ്റി നേതാക്കളായ അഷ്കർ കണ്ണൂർ, സിദ്ധിക്ക് കല്ലൂപ്പറമ്പൻ, വിവിധ ജില്ലകളെ പ്രതിനിധികരിച്ചു ഷുക്കൂർ ആലുവ, ബഷീർ കോട്ടയം,ഷാജി മഠത്തിൽ,യഹിയ കൊടുങ്ങല്ലൂർ, റഹ്മാൻ മുനമ്പത്ത്,ജലീൽ ചെറുപുഴ എന്നിവർ സതീശൻ പാച്ചേനിയെ അനുസ്മരിച്ച് സംസാരിച്ചു.
കണ്ണൂർ ജില്ലയിലെ ഭാരവാഹികളായ ഹാഷിം പാപ്പിനിശ്ശേരി, സുജിത് തോട്ടട, അബ്ദുള്ള കോറളായി, രാജൻ കെ,മുനീർ ഇരിക്കൂർ,ഷാഫി കണ്ണൂർ,പ്രമോദ് കുമാർ, സനോജ് ശ്രീകണ്ഠപുരം,അമിത്, അർഷാദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
അനുസ്മരണ യോഗത്തിന് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രഭാഷണവും ജനറൽ സെക്രട്ടറി ഹരീന്ദ്രൻ ചെങ്ങൽ സ്വാഗതവും ട്രഷറർ അഷ്റഫ് കൊറളായി നന്ദിയും രേഖപ്പെടുത്തി .
![]()
