ജിദ്ദ :ജിദ്ദ പുസ്തകമേള ഡിസംബർ 7-ന് ആരംഭിക്കും. ജിദ്ദ സൂപ്പർ ഡോമിൽ സംഘടിപ്പിക്കപ്പെടുന്ന മേള സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. മേളയിൽ ഏകദേശം 600-ലധികം പ്രസിദ്ധികരണ സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
പ്രാദേശിക, അറബ്, രാജ്യാന്തര പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം മേളയിലുണ്ടാകും. സാംസ്കാരിക സംഘടനകളുടെ പങ്കാളിത്തത്തോടെ സമഗ്രമായ സാംസ്കാരിക പരിപാടികളും നടത്തപ്പെടും.
ഈ വർഷം സാഹിത്യ, പ്രസിദ്ധീകരണ, വിവർത്തന അതോറിറ്റി സംഘടിപ്പിക്കുന്ന നാലാമത്തെ പുസ്തകമേളയാണിത്. പ്രഭാഷണങ്ങൾ, സാംസ്കാരിക ശിൽപശാലകൾ, വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ, കവിതാ സായാഹ്നങ്ങൾ, കുട്ടികൾക്കായുള്ള പഠന പരിശീലന കോർണറുകൾ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കപ്പെടും.മേള ഡിസംബർ 16 ന് അവസാനിക്കും.
![]()
