ഗാസ: ഇസ്രായേൽ ഫലസ്തീൻ യുദ്ധമുഖത്തു കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം 46 ആയതായി കണക്കുകൾ. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വന്നത്. ഫലസ്തീനിലെയും ലോക രാജ്യങ്ങളിലേയും മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടവരിൽപെടും. യുദ്ധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരടക്കം ഇതുവരെ പതിനായിരത്തോളം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ. പല ലോക രാജ്യങ്ങളിലെയും മികച്ച മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടവരിൽ ഉള്ളതായി കഴിഞ്ഞ ദിവസം അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. കൂടുതൽപേരും കൊലചെയ്യപ്പെട്ടത് ഇസ്രയേലിന്റെ ആക്രമണത്തിലാണെന്നും അവർ പറഞ്ഞു. ഗാസയിൽ ഇസ്രായേൽ കരയാക്രമണം തുടങ്ങിയതിനു ശേഷം സാധരണക്കാരും മാധ്യമ പ്രവര്‍ത്തകരും കൂടുതൽ കൊലചെയ്യപ്പെട്ടതായാണ് കണക്കുക.
![]()
