റിയാദ്: ഒ.ഐ.സി.സി തൃശൂർ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ.പി.സി.സിയുടെയും OICC ഗ്ലോബൽ കമ്മിറ്റിയുടേയും മാർഗനിർദേശങ്ങൾ അനുസരിച്ചാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തീകരിച്ചത്.
ബത്ഹയിലെ ലൂഹ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ നാഷണൽ കമ്മിറ്റിയുടെയും സെൻട്രൽ കമ്മിറ്റിയുടെയും പ്രിസൈഡിംഗ് ഓഫീസർമാരായ റഹ്മാൻ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി എന്നിവർ നിയന്ത്രിച്ചു.
തൃശൂർ ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് ആയി നാസർ വലപ്പാട് ,ജനറൽ സെക്രട്ടറി സോണി പാറക്കൽ (സംഘടനാ ചുമതല) ട്രഷറർ രാജേഷ് ഉണ്ണിയാട്ടിൽ എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി അൻസായ് ഷൗക്കത്ത്, തൽഹത്ത് ഹനീഫ, ഗഫൂർ ചെന്ത്രാപ്പിന്നി (വൈസ് പ്രസിഡണ്ട്മാർ) മാത്യു സിറിയക് ,ബാബു നിസാർ (ജനറൽ സെക്രട്ടറി) ഇബ്രാഹിം ചേലക്കര,ജോയ് ഔസേപ്പ്,സഞ്ജു അബ്ദുൽസലാം,സുലൈമാൻ മുള്ളൂർക്കര,നേവൽ ഗുരുവായൂർ,ജമാൽ അറയ്ക്കൽ,(സെക്രട്ടറി)സലിം മാള (അസിസ്റ്റൻറ് ട്രഷറർ)എന്നിവരെയും യോഗം ഐക്യകണ്ടെനേ തിരഞ്ഞെടുത്തു.
വല്ലി ജോസ്, ഷാഹുൽ കുന്നത്ത് ,ഡോക്ടർ സജിത് ,മജീദ് മതിലകം,സത്താർ ഗുരുവായൂർ,ജോണി തോമസ് ,ഹാരിസ്,മുഹമ്മദ് മുസ്തഫ,അബ്ദുൽസലാം,അമീർ മതിലകം,ആഷിക്ക്,സെയ്ഫ് റഹ്മാൻ,ലോറൻസ് അറക്കൽ,എന്നിവരെ നിർവാഹസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.
മാള മൊഹ്യിദ്ധീൻ ഹാജി,യഹ്യ കൊടുങ്ങല്ലൂർ, സുരേഷ് ശങ്കർ,രാജു തൃശ്ശൂർ,അഷറഫ് കിഴപ്പിള്ളിക്കര, ജയൻ കൊടുങ്ങല്ലൂർ എന്നിവരാണ് ജനറൽ കൗൺസിൽ പ്രതിനിധികൾ.തൃശ്ശൂർ ജില്ലയിലെ പ്രിസൈഡിംഗ് ഓഫീസർ സുരേഷ് ശങ്കർ യോഗം നിയന്ത്രിച്ചു. സീനിയർ നേതാക്കൾ പുതിയ കമ്മിറ്റിക്ക് ആശംസകളും കമ്മിറ്റിയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.
![]()
