ദമ്മാം: മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ ഒ.ഐ.സി.സി ദമ്മാം റീജനൽ പത്തനംതിട്ട ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു.ദമ്മാം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പു പ്രക്രിയക്ക് റീജനൽ കമ്മിറ്റി ചുമതലപ്പെടുത്തിയ വരണാധികാരികളായ ചന്ദ്രമോഹനൻ, ഷംസു കൊല്ലം എന്നിവർ നേതൃത്വം നൽകി.മുൻ പ്രസിഡൻറ് ഹനീഫ് റാവുത്തർ അവതരിപ്പിച്ച പാനൽ ജനറൽ ബോഡി യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.
തോമസ് തൈപ്പറമ്പിൽ (പ്രസി.), ജോജി വി. ജോസഫ് (ജന. സെക്രട്ടറി സംഘടന ചുമതല), സാജൻ എം. സ്കറിയ (ട്രഷറർ),ജോർജ് സി. തോമസ്, എബ്രഹാം തോമസ്, സാം ചെറിയാൻ (വൈസ് പ്രെസിഡന്റുമാർ),സോണി ജോൺ, ജോൺ പി. വർഗീസ് (ജന. സെക്ര.)സുനിൽ കെ. പണിക്കർ, ജിബു ഫിലിപ് എബ്രഹാം,തോമസ് മാത്യൂ, സിബി പി. മാത്യൂ, തോമസ് എം. പീറ്റർ,ജിജോ വർഗീസ് (സെക്രട്ടറിമാർ),മാത്യൂ പി. ബേബി (ജോ. ട്രഷ.) എന്നിവരാണ് ഭാരവാഹികൾ.
റീജനൽ കമ്മിറ്റി പ്രതിനിധികളായി ഹനീഫ റാവുത്തർ,ജെക്കബ് സാമുവൽ പാറക്കൽ, റോയ് വർഗീസ്, ബിനു പി. ബേബി,ജിജോ കുര്യൻ ചെറിയാൻ, മറിയാമ്മ ബാബു എന്നിവരെയും ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായി കെ.എം. സലീം,തോമസ് തോമസ് പതാലിൽ, ഷാജി കുമാർ, സാബു ഉമ്മൻ,ജോസഫ് മാത്യു, അർഷാദ് മുഹമ്മദ്, സുനിൽ കുമാർ,അനീഷ് കോളുപ്ര, അനിമോൻ, ഷിജിൻ ജോൺസൺ,കെ.വി. ജോർജ് ചെറിയാൻ, വർഗീസ് ചെറിയാൻ, മറിയാമ്മ എം.സ്കറിയ,ബുഷ്റ മീരാ സുധീർ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
![]()
