തിരുവനന്തപുരം: കളമശേരിയിൽ സ്ഫോടനം നടന്ന കണ്വന്ഷന് സെന്റര്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
കണ്വന്ഷന് സെന്റര്‍ സന്ദര്‍ശിച്ചതിനു പിന്നാലെ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദർശിച്ചു.നാലുപേർ ഐസിയുവിൽ ചികിത്സയിലാണ്
സർവകക്ഷിയോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഹെലികോപ്റ്ററിൽ കളമശേരിയിൽ എത്തുകയായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മന്ത്രിമാരായ കെ.രാജൻ,റോഷി അഗസ്ടിൻ,ഹൈബി ഈഡൻ എം പി ,പോലീസ് ഉദ്യോഗസ്ഥർ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്
![]()
