കൊല്ലം :കൊല്ലം ഓച്ചിറയിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഓച്ചിറ മഠത്തിൽ കാരായ്മ കിടങ്ങിൽ വീട്ടിൽ ഉദയനെയും ഭാര്യ സുധയെയുമാണ് തിരുവോണ നാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നു പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.ഓച്ചിറ പോലീസ് എത്തി ഇൻക്വസ്റ് തയ്യാറാക്കി മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.രണ്ടു മക്കളാണുള്ളത്.വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
![]()
