റിയാദ്: ഷോപ്പിങ്ങിന് പുത്തൻ അനുഭവങ്ങളുമായി ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഇന്ന് റിയാദിൽ പ്രവർത്തനമാരംഭിക്കും. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ സൗദിയിലെ ആദ്യ ശാഖയാണ് മന്സൂറിയയിലെ അൽ ഹംറ പ്ലാസയിൽ ആഗസ്റ്റ് 30 ബുധനാഴ്ച വൈകിട്ട് 4 : 30 ന് ഉത്ഘാടനം ചെയ്യുന്നത്.

പലചരക്ക്, ഫ്രഷ് ഫ്രൂട്ട്സ്, പച്ചക്കറികള്‍, ഹോട്ട് ഫുഡ്, ബേക്കറി, ഫാഷന്‍ റെഡിമെയ്ഡ്, ലൈഫ് സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍ തുടങ്ങി എല്ലാ ശ്രേണികളിലുമുളള മികവുറ്റ ഉത്പ്പന്നങ്ങളാണ് 5500 ചതുരശ്ര അടി വിസ്തൃതിയിൽ ഉള്ള ഔട്ട് ലെറ്റിൽ ഒരുക്കിയിട്ടുളളതെന്നും ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപ്പന്നങ്ങളും സ്റ്റോറിന്റെ സവിശേഷതയാണെന്ന് മാനേജ്മന്റ് അറിയിച്ചു.
![]()
