ആലപ്പുഴ :കായംകുളം ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളും,
വൈ ഡബ്ലിയു സി എ യും ചേർന്ന് ലഹരിക്കെതിരെ സംഘടിപ്പിച്ച ബോധവൽക്കരണ ക്യാമ്പ് മുൻ ഡിജിപി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി ടി എ പ്രസിഡന്റ് എം ജെ നിസാർ മുഖ്യപ്രഭാഷണം നടത്തി. വൈ ഡബ്ല്യു സി എ പ്രസിഡന്റ് ലാന ജോസഫ് ജോൺ അധ്യക്ഷത വഹിച്ചു.മുനീർ, ബിജു സൂര്യാസ്, അജി, നജീബ്, മുജീബ് എം കെ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.പ്രിൻസിപ്പൽ സുനിൽ ചന്ദ്രൻ സ്വാഗതവുംജയ നന്ദിയും പറഞ്ഞു.
![]()
