റാസൽഖൈമ:റാസൽഖൈമയിലെ പൊലീസ് വാഹനങ്ങൾ വർണ്ണ മുഖമായി മാറുന്നു. വാഹനങ്ങളുടെ പഴയ നിറം മാറ്റി പുതിയ കളറിലും രൂപത്തിലും മാറ്റി അവതരിപ്പിക്കുന്നു.
മനാർ മാളിൽ നടന്ന ചടങ്ങിൽ റാക് പൊലീസ് മേധാവി അലി അബ്ദുല്ല അൽവാൻ അൽ നുഐമി പുതിയ കളറിലുള്ള പൊലീസ് വാഹനങ്ങൾ നാടിന് സമർപ്പിച്ചത്.
ഓറഞ്ചും വെള്ളയും ഇടകലർന്ന രീതിയിലാണ് പട്രോൾ വാഹനങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്. എല്ലാ പൊലീസ് വാഹനങ്ങളിലും അത്യാധുനിക സ്മാർട്ട് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
![]()
