ദോഹ :ഒക്ടോബർ രണ്ട് മുതൽ 2024 മാർച്ച് വരെ ദോഹയിൽ നടക്കാനിരിക്കുന്ന എക്സ്പോ 2023 വോളണ്ടിയർ പ്രോഗ്രാമിനായി ഇതിനോടകം 40,000 ത്തിൽ അധികം വ്യക്തികൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. ആറ് മാസത്തെ ഹോർട്ടി കൾച്ചറൽ ഇവന്റിന്റെ സംഘാടകർ അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് രജിസ്ട്രേഷൻ വിവരങ്ങൾ വെളിപ്പെടുത്തിയത്. രജിസ്ട്രേഷൻ നടപടികൾ ഓഗസ്റ്റ് മൂന്നിനാണ് ആരംഭിച്ചത്.
![]()
