ഇടുക്കി:ഇടുക്കി മുട്ടം എഞ്ചിനിയറിങ്ങ് കോളേജിലെ രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.തൊടുപുഴ മുട്ടം അരുവികുത്ത് വെള്ളച്ചാട്ടത്തിലാണ് കുട്ടികൾ അപകടത്തിൽ പെട്ടത്.തങ്കമണി സ്വദേശി ഡോണൽ ഷാജി, പത്തനംതിട്ട സ്വദേശി അക്സ റെജി എന്നിവരാണ് മരിച്ചത്.ഇരുവരുടെയും വസ്ത്രങ്ങളും ഫോണും വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് കുളിക്കാനെത്തിയവർ കണ്ടെത്തിയതിനെ തുടർന്നുള്ള തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.
![]()
