റിയാദ്: അബീർ മെഡിക്കൽ ഗ്രൂപ്പിൻ്റെ 25-ാം വാർഷികം പ്രമാണിച്ച്, ഫോക്കസ് ഇൻ്റർനാഷണലുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ വിജയമായിരുന്നെന്ന് മാനേജ്മന്റ് പുറത്തിറക്കിയ വാർത്ത കുറിപ്പിലറിയിച്ചു.
റിയാദിലെ സനയ്യയിലെ രണ്ടാം വ്യാവസായിക നഗരത്തിൽ നടന്ന സൗജന്യ മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ വൃക്ക രോഗ പരിശോധനയടക്കമുള്ളക്ക് ആയിരത്തിലധികം പ്രവാസികൾ പങ്കെടുത്തു.ക്യാമ്പിൽ പങ്കെടുത്തവർ പരമാവധി ക്യാമ്പ് പ്രയോജനപ്പെടുത്തി. വൃക്ക പരിശോധന,റാൻഡം ബ്ലഡ് ഷുഗർ ടെസ്റ്റുകൾ,രക്തസമ്മർദ്ദം അളക്കൽ,ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) വിശകലനം,ഇസിജി സേവനങ്ങൾ,
മെഡിക്കൽ ബോധവൽക്കരണ സെഷനുകൾ എന്നിവ ആവശ്യമുള്ളവർക്ക് ഇനിയും ഫോള്ളോഅപ് ആയി ഉണ്ടാവും.അബീർ മെഡിക്കൽ ഗ്രൂപ്പിൻ്റെ ഒരു വിഭാഗമായ അബീർ എക്സ്പ്രസ് വ്യാവസായിക സമൂഹങ്ങൾക്ക് അനുയോജ്യമായ ആരോഗ്യ സംരക്ഷണ സേവനങ്ങൾ നൽകുന്നതിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
![]()
