ജിദ്ദ: വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കായി ജിദ്ദയിലെ തിരുവനന്തപുരം സ്വദേശി സംഗമം (ടിഎസ്എസ്) ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
ജീവകാരുണ്യ രംഗത്തെ സേവനത്തിനുള്ള നാസര്‍ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് അവാര്‍ഡിന് മസൂദ് ബാലരാമപുരത്തെയും കലാ-സാഹിത്യ രംഗത്തെ മികവിനുള്ള മഹേഷ് വേലായുധന് സ്മാരക പുരസ്ക്കാരത്തിന് റജിയ വീരാനെയുമാണ് തെരഞ്ഞെടുത്തത്.
ജനുവരി 17ന് (വെള്ളിയാഴ്ച) ലയാലി അല്‍ നൂര്‍ ഹാളില്‍ നടക്കുന്ന ടിഎസ്എസ് 20ാമത് വാര്‍ഷികാഘോഷത്തില്‍ (അനന്തോത്സവം 2025) പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
![]()
