തിരുവനന്തപുരം: മലേഷ്യ, ബഹ്റൈന്‍ എന്നിവിടങ്ങളിലെ ഒഴിവിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ ക്ഷണിക്കുന്നു.
അഭിഭാഷകനായി കേരളത്തിലും അപേക്ഷ നല്കുന്ന രാജ്യത്തും (നിയമമേഖലയില്‍) കുറഞ്ഞത് 2 വര്‍ഷം പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. താല്പര്യമുളളവര് www.norkaroots.org വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയുടെ സ്കാന്‍ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകളുമായി [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് 2024 ഒക്ടോബര്‍ 25 ന് അകം അപേക്ഷ നല്‍കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
![]()
