ന്യൂഡൽഹി: മെഡിക്കൽ ബിരുദാനന്തര പ്രവേശനത്തിനുള്ള നീറ്റ് പി.ജി 2024 പരീക്ഷ തീയതി ജൂൺ 23 ലേക്ക് മാറ്റി. ലോക്സഭാ തെരെഞ്ഞെടുപ്പ് കണക്കിലെടുത്താണ് ജൂലൈ ഏഴിനു നടത്താനിരുന്ന പരീക്ഷ ജൂൺ 23 നു നടത്താൻ തീരുമാനിച്ചത്. ജൂലൈ 15 നു ഫലം പ്രഖ്യാപിക്കും. കൗൺസലിങ് ആഗസ്റ്റ് അഞ്ചുമുതൽ ഒക്ടോബർ 15 വരെ നടക്കും. യോഗ്യത കട്ട് ഓഫ് തീയതി മുൻ നിശ്ചയിച്ചപോലെ ആഗസ്റ്റ് 15 തന്നെയായിരിക്കുമെന്നു ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കി. ലക്ഷകണക്കിന് വിദ്യാർത്ഥികളാണ് നീറ്റ് പി.ജി പരീക്ഷയിൽ പങ്കെടുക്കുന്നത്.
![]()
