റിയാദ്: റിയാദിൽ എങ്ങും ഇഫ്താർ സംഗമങ്ങൾ നടക്കുമ്പോൾ റമദാനിൽ വ്യത്യസ്ത രീതിയിൽ റമ്ദാൻ സംഗമമൊരുക്കി മാപ്പിളപ്പാട്ട് സ്നേഹികൾ.”ബദര്‍ ചരിത്രം പാട്ടും പറച്ചിലും”എന്ന പേരിൽ റിയാദിലെ ” കസവ് ” മാപ്പിള പാട്ട് സ്നേഹികളുടെ കൂട്ടായ്മ ബദർ ചരിത്രം സംഗീതത്തിന്റെ അകമ്പടിയിൽ പറയാനൊരുങ്ങുകയാണ്,ഒപ്പം അത്താഴ വിരുന്നും.മാര്‍ച്ച് 22 വെളളി രാത്രി 11 മുതല്‍ എക്സിറ്റ് 18ലെ അല്‍ വലീദ് വിശ്രമ കേന്ദ്രത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
റമദാന് മാസം പതിനേഴ് മുസ്ലിംകളുടെ മനസ്സില്‍ ചില ഓര്‍മ്മകളാല്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.വിജയത്തിന്റെയും പ്രതാപത്തിന്റെയും ചരിത്രം. ആദര്‍ശ തെളിമയുടെയും ധീരതയുടെയും ഓര്‍മ്മകള്‍. തങ്കലിപികളാല്‍ ചരിത്രം രേഖപ്പെടുത്തിയ തുല്ല്യതയില്ലാത്ത സ്മരണകള്‍ക്ക് സംഗീതാലാപന രീതിയിൽ കഥ പറച്ചിലിന് ഗായകരായ നൂര്‍ഷ വയനാട്, അനസ് ആലപ്പുഴ, സ്വാലിഹ് മാസ്റ്റര്‍ കോഴിക്കോ്െ, ഷറഫു സുഹ്റ, അമീര്‍ പാലത്തിങ്ങള്‍, സലിം ചാലിയം എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.
![]()
