റിയാദ്: കിംഗ് സൽമാൻ അറബിക് ഇൻസ്റ്റിറ്റ്യൂട്ട് ഡിജിറ്റൽ സർക്കാർ നിഘണ്ടു പുറത്തിറക്കും. ഗ്ലോബൽ അക്കാദമി ഫോർ അറബിക് ലാംഗ്വേജ് ഡിജിറ്റൽ ഗവൺമെൻ്റ് അതോറിറ്റിയുടെ സഹകരണത്തോടെ ഇ-ഗവൺമെൻ്റ് ടെർമിനോളജിയുടെ നിഘണ്ടു പുറത്തിറക്കും. പൊതുപ്രവർത്തകർക്കും ഗവേഷകർക്കും വേണ്ടി അറബി അക്ഷരങ്ങളിൽ സ്ഥിരത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സൗദി പ്രസ് ഏജൻസി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ഇ-ഗവൺമെൻ്റ് പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വാക്കുകൾ നിഘണ്ടുവിൽ ഉൾപ്പെടുത്തും. അറബിയിലും ഇംഗ്ലീഷിലും അക്ഷരമാലാ ക്രമത്തിലായിരിക്കും നിഘണ്ടു ക്രമീകരിക്കുക. ഡിജിറ്റൽ ഗവൺമെൻ്റുമായി ബന്ധപ്പെട്ട ആശയങ്ങളുടെ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും കുറയ്ക്കാനും ആശയവിനിമയത്തിലെ വ്യക്തതയും കൃത്യതയും വർദ്ധിപ്പിക്കാനും രാജ്യത്തിലെ ഡിജിറ്റൽ പരിവർത്തനത്തിൻ്റെ വേഗത ത്വരിതപ്പെടുത്താനും നിഘണ്ടു സഹായിക്കും
![]()
