കൊച്ചി : ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധി സെപ്റ്റംബർ 14 ലേക്ക് നീട്ടി.പത്തു വര്ഷം മുൻപ് വരെയുള്ള ആധാറിലേ വിവരങ്ങൾ ഇങ്ങനെ അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാതെ നേരിട്ട് ചെയ്യാം .
ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചു uidai.gov.in വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്തു ആധാർ നമ്പറും കാപ്ചയും നൽകിയാൽ ആധാറുമായി ബന്ധിപ്പിക്കപ്പെട്ട നിങ്ങളുടെ നമ്പറിലേക്ക് ഒരു ഒടിപി വരും. ഈ ഒടിപി കൂടി നൽകിയാൽ നിങ്ങൾ ആധാർ അപ്ഡേഷൻ പേജിലെത്താൻ സാധിക്കും.
അഡ്രസ് പ്രൂഫ്, ഒന്ന് ഐഡന്റിറ്റി പ്രൂഫ്. ഐഡന്റിറ്റി പ്രൂഫിന് വേണ്ടി പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യാം. അഡ്രസ് പ്രൂഫിന് പകരം വോട്ടേഴ്സ് ഐഡിയുടെ സ്കാൻഡ് കോപ്പി നൽകിയാൽ മതി. ഇതിന് പിന്നാലെ സബ്മിറ്റ് കൂടി ക്ലിക്ക് ചെയ്യുന്നതോടെ ആധാർ അപ്ഡേഷൻ റിക്വസ്റ്റ് പോകും. തുടർന്ന് സ്ക്രീനിൽ നിന്ന് അക്ക്നോളജ്മെന്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
ആധാർ അപ്ഡേറ്റ് ആയോ എന്നറിയാൻ ഇതേ വെബ്സൈറ്റിൽ തന്നെ ആധാർ അപ്ഡേറ്റ് സ്റ്റാറ്റസ് എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ മതി
![]()
