കൊച്ചി: മോന്സന് മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി യുടെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. സുധാകരന് നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. അതുവരെ സുധാകരനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനു നിര്‍ദേശം നല്കി.ഈ മാസം 23ന് ചോദ്യം ചെയ്യലിനു ഹാജാരാവാന്‍ നിര്‍ദേശിച്ച് സുധാകരന് നോട്ടീസ് നല്‍കിയിരുന്നു.
കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നുമാണ് സുധാകരന് ഹര്‍ജിയില്‍ പറയുന്നു . മോന്സന് മാവുങ്കല്‍ മുഖ്യ പ്രതിയായ കേസില്‍ രണ്ടാം പ്രതിയായാണ് സുധാകരനെ ചേര്‍ത്തിട്ടുള്ളത്.
അനൂപും മോന്‍സണും സുധാകരനും ഒരുമിച്ച് ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. 25 ലക്ഷം രൂപ അനൂപ് മോന്സന് നല്കി. അതില്‍ 10 ലക്ഷം സുധാകരന് കൈമാറിയെന്ന് മോന്‍സന്റെ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
![]()
