എറണാകുളം: തൊടുപുഴ സ്വദേശി കെ.വി ജോൺ മരിച്ചതോടെ കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹത്തിന് ശരീരത്തിൽ 50 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. എങ്കിലും ജോണിനെ ജിവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാകും എന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടർമാർ.
പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി ലിയോണ പൗലോസ്, തൊടുപുഴ സ്വദേശി കുമാരി, കളമശ്ശേരി സ്വദേശി മോളി,മലയാറ്റൂർ സ്വദേശി സാലി മകൾ ലിബിന, മകൻ പ്രവീൺ എന്നിവരാണ് മരിച്ചത്.
![]()
