കൊല്ലം:ഓയൂരിൽ ആറു വയസുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ഡിസംബർ 15 വരെ റിമാൻഡ് ചെയ്തു. ചാത്തനൂർ സ്വദേശിയായ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് ഇന്നലെ പോലീസിന്റെ പിടിയിലായത്. യാതൊരു ഭാവ വ്യത്യാസങ്ങൾ ഇല്ലാതെയാണ് മൂവരും കോടതിയിൽ എത്തിയതും പരസ്പരം സംസാരിച്ചതും. ലളിതയെന്ന ബന്ധുവാണ് ഇവർക്ക് വേണ്ടി വക്കാലത്ത് ഒപ്പിട്ടിരിക്കുന്നത്. പ്രതികൾക്കായി 2 അഭിഭാഷകരും ഹാജരായി. അനിതകുമാരിയെയും മകൾ അനുപമയെയും അട്ടക്കുളങ്ങരയിലെ ജയിലിലേക്കും പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും മാറ്റും.
![]()
