തിരുവനന്തപുരം :നിരവധി കേസുകള്‍ തെളിയിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച കേരള പോലീസിന്റെ തിരുവനന്തപുരം സിറ്റി K 9 സ്ക്വാഡിലെ കല്യാണി (നിഷ) വിടവാങ്ങി.
പോലീസ് സേന ഔദ്യോഗിക ബഹുമതി നൽകി ശവസംസ്കാര ചടങ്ങ് പൂർത്തിയാക്കി.
എട്ടുവയസ്സും എട്ടു മാസവും പ്രായമുള്ള കല്യാണി 2015 ലാണ് പരിശീലനം കഴിഞ്ഞ് സേനയുടെ ഭാഗമായത്.സ്നിപ്പർ / എക്സ്പ്ലോസീവ് വിഭാഗത്തിൽപ്പെട്ട കല്യാണി ആ വർഷം പരിശീലനം പൂർത്തിയാക്കിയ 19 നായകളിൽ ഒന്നാമതായിരുന്നു.കേരള പൊലീസിന്റെ നാലു ഡ്യൂട്ടി മീറ്റുകളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച കല്യാണി ISRO, VSSC തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളുടെ മോക് ഡ്രില്ലുകളിൽ പങ്കെടുക്കുകയും നിരവധി ബഹുമതികൾ നേടുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാന പോലീസ് മേധാവിയുടെ 2021 വർഷത്തെ എക്സലൻസ് പുരസ്കാരവും കല്യാണിക്ക് ലഭിച്ചിട്ടുണ്ട്.
![]()
