കൊച്ചി :തൃശൂർ കേരളവര്‍മ കോളജ് തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ ചെയര്മാന് സ്ഥാനാര്‍ത്ഥി കെ എസ് അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. വീണ്ടും വോട്ടെണ്ണണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.കെ.എസ്.യുവിന്റെ ചെയര്മാന് സ്ഥാനാര്‍ത്ഥി എസ്. ശ്രീക്കുട്ടന് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് വിധി. വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയാണ് എസ്എഫ്ഐയുടെ ചെയര്മാന് സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നാണ് കെ.എസ്.യുവിന്റെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ശ്രീക്കുട്ടൻ ഹർജി നൽകിയത്.
![]()
