ഗാസ:ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയതായി ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരി അറിയിച്ചു
വെള്ളിയാഴ്ച ആരംഭിച്ച നാലുദിവസത്തെ വെടിനിർത്തലിന്റെ കാലാവധി ഇന്ന് വൈകുന്നേരം തീരാനിരിക്കെയാണ് രണ്ടുദിവസത്തേക്ക് കൂടി വെടിനിർത്തൽ ദീർഘിപ്പിക്കാൻ ധാരണ ആയത്
150 പലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനായിരുന്നു വ്യവസ്ഥ. ഇത് ഘട്ടംഘട്ടമായി പൂർത്തിയായി വരികയാണ്
![]()
